പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം

Update: 2025-11-07 11:24 GMT

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി മോണ്‍സണിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.

മോന്‍സണിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന പുരാവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ എടുക്കാന്‍ മോന്‍സണ് കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിനായി പരോള്‍ അനുവദിക്കുകയും ചെയ്തു. സാധനങ്ങളെടുക്കാന്‍ മോന്‍സണ്‍ വാടക വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

Tags: