ആലപ്പുഴയില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി
ലഹരിയുപയോഗം പരിശോധിക്കാന്‍ ബാഗ് നോക്കിയപ്പോഴാണ് വെടിയുണ്ട കണ്ടത്
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗില്‍നിന്ന് വെടിയുണ്ട കണ്ടെത്തി. ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ അധ്യാപകര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ട്യൂഷന് പോയപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ നിന്ന് കിട്ടിയതെന്നാണ് കുട്ടിയുടെ മൊഴി. കാലപ്പഴക്കം ചെന്നതാണ് വെടിയുണ്ടകള്‍. ക്ലാവ് പിടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. വെടിയുണ്ടകള്‍ പോലിസിന് കൈമാറിയിട്ടുണ്ട്. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പോലിസ് അറിയിച്ചു.