സംഭലില്‍ ഖബര്‍സ്ഥാനില്‍ ബുള്‍ഡോസര്‍ രാജ്

Update: 2025-06-03 02:39 GMT

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ ആലം സാരായ് ഗ്രാമത്തില്‍ ഖബര്‍സ്ഥാന്‍ പൊളിച്ചു. ഒന്നര പതിറ്റാണ്ടായുള്ള ഖബര്‍സ്ഥാനാണ് ബുള്‍ഡോസര്‍ കൊണ്ടുവന്ന് പൊളിച്ചത്. സര്‍ക്കാര്‍ ഭൂമിയിലാണ് ഇത് നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു പൊളിക്കല്‍ നടപടികള്‍. പിഎസി പോലിസിന്റെയും സിആര്‍പിഎഫിന്റെയും അകമ്പടിയോടെയാണ് തഹസില്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങും സംഘവും രണ്ടു ജെസിബികളുമായി എത്തിയത്. ഭൂമിയുടെ സ്വഭാവം സര്‍ക്കാര്‍ രേഖകളില്‍ തിരുത്തിയതായും ധീരേന്ദ്ര പ്രതാപ് സിങ് അറിയിച്ചു.