ഇരുനില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

Update: 2025-06-27 02:08 GMT
ഇരുനില കെട്ടിടം തകര്‍ന്നുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂര്‍: കൊടകരയില്‍ പഴയകെട്ടിടം ഇടിഞ്ഞ് വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടതായി സംശയം. ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നു. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. 17 പേര്‍ ഇവിടെ താമസിക്കുന്നതായാണ് വിവരം.

Similar News