'രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് മുഖം തിരിച്ച ബജറ്റ്'; രാഹുല്‍ ഗാന്ധി
എല്ലാവരേയും അവഗണിക്കുന്ന ബജറ്റാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളേയും മൂലധനം പിന്‍വലിക്കുന്ന നിക്ഷേപകരേയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കര്‍ഷകര്‍ ദുരിതത്തിലാണ്. എല്ലാവരേയും അവഗണിക്കുന്ന ബജറ്റാണ് നടന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
'ജോലിയില്ലാത്ത യുവാക്കള്‍, തകരുന്ന നിര്‍മാണമേഖല, മൂലധനം പിന്‍വലിക്കുന്ന നിക്ഷേപകര്‍, കൂപ്പുകുത്തുന്ന ഗാര്‍ഹിക സമ്പാദ്യം, ദുരിതത്തിലായ കര്‍ഷകര്‍, ആസന്നമായ ആഗോള ആഘാതങ്ങള്‍ എല്ലാം അവഗണിക്കപ്പെട്ടു' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.