മദ്യപാനിയായ പിതാവിന്റെ ക്രൂരമര്‍ദനം; ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Update: 2025-12-08 12:33 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പിതാവിന്റെ ക്രൂരമര്‍ദനത്തിനിരയായ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിന്‍കര അരങ്കമുകളിലാണ് സംഭവം. പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ ശ്രമം. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയില്‍ വെച്ച് മര്‍ദിച്ചെന്നും അമ്മയെയും തന്നെയും വീട്ടില്‍ നിന്നും ഇറക്കി വിടാറുണ്ടെന്നും പെണ്‍കുട്ടി.

ക്ലീനിങ് ലോഷന്‍ കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പിതാവിനെതിരേ നേരത്തെ പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.