ഉത്തര്‍പ്രദേശില്‍ ഇമാമിനു നേരെ ക്രൂരമര്‍ദ്ദനം; സംഭവത്തിനു പിന്നില്‍ ആര്‍എസ്എസുകാര്‍
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഇമാമിനു നേരെ ക്രൂരമര്‍ദ്ദനം. ആര്‍എസ്എസ് ബജ്‌റംങ്‌നേതാക്കളാണ് സംഭവത്തിനു പിന്നിില്‍. പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകവെ ഒരു കൂട്ടം ആളുകള്‍ ഇമാമിനോട് പേര് ചോദിക്കുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
തന്റെ സഹോദരനെ മീററ്റിലേക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും വാരിയെല്ലുകള്‍ക്കും അരയ്ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇമാമിന്റെ സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അബ്ദുള്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും ആര്‍എസ്എസുമായും ബജ്റംഗ് ദളുമായും ബന്ധപ്പെട്ടവരാണെന്ന് അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്നും അതില്‍ അഞ്ച് മുതല്‍ ആറ് വരെ പ്രതികള്‍ മൗലാനയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.