ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഭാഗമാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍

Update: 2026-04-01 11:00 GMT

ബ്രിട്ടന്‍: ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ബിട്ടന്‍ ഭാഗമാകില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ ഒരു ആഗോള ഉച്ചകോടി വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'എനിക്ക് എത്ര സമ്മര്‍ദ്ദം നേരിട്ടാലും എത്ര ചര്‍ച്ചകള്‍ ഉണ്ടായാലും, ബ്രിട്ടന്റെ ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയായിരിക്കും ഞാന്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. അതുകൊണ്ടാണ് ഇത് ഞങ്ങളുടെ പോരാട്ടമല്ലെന്നും ഞങ്ങള്‍ അതില്‍ ഇടപെടില്ലെന്നും ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത്,' സ്റ്റാര്‍മര്‍ പറഞ്ഞു.

രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധം ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും, സാഹചര്യം നേരിടാന്‍ ബ്രിട്ടന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.

Tags: