പാലം നിര്‍മാണത്തിനിടെ അപകടം; രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി

Update: 2025-08-04 11:51 GMT

ആലപ്പുഴ: പാലം നിര്‍മാണത്തിനിടെ സ്പാന്‍ ഇടിഞ്ഞ് ആറ്റില്‍വീണ് രണ്ടു യുവാക്കളെ കാണാതായി. മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (24), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ബിനുഭവനത്തില്‍ ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം വെള്ളത്തില്‍വീണ ഹരിപ്പാട്, നാരകത്തറ വിനീഷ് ഭവനില്‍ വിനീഷിനെ മറ്റു പണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ചട്ടികുളങ്ങര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ വാര്‍പ്പ് നടക്കുന്നതിനിടെയാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടവിവരം അറിഞ്ഞ് മന്ത്രി സജി ചെറിയാന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.