
കുമളി: തേക്കടി തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 17കാരനെ കാണാതായി. കുമളി മന്നക്കുടി സ്വദേശി അര്‍ജുനെയാണ് കാണാതായത്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ ഭാഗത്തായി കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് അര്‍ജുന്‍. ഇന്നലെ വൈകിട്ടാണ് അര്‍ജുനും സുഹൃത്തുക്കളും ഇവിടെ കുളിക്കാനെത്തിയത്. പിന്നീട് അര്‍ജുനെ കാണാതായി. ഇന്ന് രാവിലെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അര്‍ജുനെ തടാകത്തില്‍ കുളിക്കാന്‍ പോയതിനു ശേഷമാണ് കാണാതായതെന്ന് സുഹൃത്തുക്കള്‍ പറയുന്നത്.