
കൊച്ചി: കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍. അവധിയായിരുന്നുവെങ്കിലും ചില ആവശ്യങ്ങള്‍ക്കായാണ് കുട്ടി രാവിലെ സ്‌കൂളിലേക്ക് പോയത്. അതിനു ശേഷമാണ് കാണാതായത്. ഉച്ചയ്ക്കു ശേഷവും കുട്ടി തിരികെ എത്താതെ വന്നതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. എളമക്കര പോലിസാണ് അന്വേഷണം നടത്തുന്നത്.