പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

Update: 2025-06-03 02:58 GMT

കൊച്ചി: പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഓണക്കൂര്‍ സ്വദേശി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയില്ല. പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. കുട്ടികള്‍ ക്ലാസില്‍ വരാതിരുന്നാല്‍ അവരുടെ വീട്ടുകാരുടെ നമ്പരിലേക്ക് മെസേജ് അയയ്ക്കുന്നതാണ് സ്‌കൂളിന്റെ രീതി. ഇത് പ്രകാരം കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ വൈകീട്ടോടെ പ്രിന്‍സിപ്പല്‍ അര്‍ജുന്റെ അമ്മയുടെ ഫോണിലേക്ക് മെസേജ് അയച്ചിരുന്നു. എന്നാല്‍ അമ്മ ഏറെ വൈകിയാണ് ഈ മെസേജ് ശ്രദ്ധിക്കുന്നത്. പിന്നീട് മാതാവ് സ്‌കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ രാവിലെ മുതല്‍ കുട്ടിയെ സ്‌കൂളില്‍ ആരും കണ്ടിട്ടില്ലെന്ന് വിവരം ലഭിച്ചു. രാത്രിയായിട്ടും കുട്ടി വീട്ടിലെത്താതെ വന്നതോടെ പിറവം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.