ലോഹനിര്‍മിത പെട്ടി തീരത്തടിഞ്ഞു; കടപ്പുറം തൊട്ടാപ്പ് കടപ്പുറത്താണ് സംഭവം

ചാവക്കാട്: ചെറിയ ലോഹ നിര്‍മിത പെട്ടി കടപ്പുറം തൊട്ടാപ്പ് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. തിരയിലെത്തിയ ബോക്‌സ് തീരത്തടിയുകയായിരുന്നു. വല വീശി മീന്‍ പിടിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ബോക്‌സ് കണ്ടത്. തുടര്‍ന്ന് പോലീസിനെയും കടപ്പുറം മുനക്കക്കടവ് തീരദേശ പോലിസിനെയും വിവരമറിയിച്ചു. അര അടി വീതിയും ഒരടിയോളം നീളവുമുള്ള ചെറിയ ബോക്‌സാണ് കണ്ടത്. കോസ്റ്റല്‍ പോലിസ് സ്‌റ്റേഷനില്‍ പെട്ടി സൂക്ഷിച്ചിട്ടുണ്ട്. വലിയ കപ്പലുകളില്‍ ഉപയോഗിക്കുന്ന തിരയുടെ ബോക്‌സാണ് ഇതെന്നാണ് സംശയം. തിരകള്‍ ഉപയോഗിച്ച ശേഷം അവര്‍ ബോക്‌സ് കടലില്‍ ഉപേക്ഷിച്ചതാവാം എന്നാണ് വിലയിരുത്തല്‍. ഈ ബോക്‌സ് പോലിസ് തുറന്നു പരിശോധിച്ചിട്ടില്ല.