സസ്യശാസ്ത്രജ്ഞന്‍ പുഷ്പാംഗദന്‍ അന്തരിച്ചു

Update: 2025-12-19 10:32 GMT

കൊച്ചി: പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പല്‍പ്പു പുഷ്പാംഗദന്‍ എന്ന ഡോ. പി പുഷ്പാംഗദന്‍ (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലഖ്നോവിലെ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു പല്‍പ്പു.

രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളില്‍ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്. വംശീയ സസ്യശാസ്ത്രത്തില്‍ (എത്‌നോബോട്ടണി) വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. സസ്യശാസ്ത്രത്തിന്, വിശിഷ്യാ എത്നോഫാര്‍മക്കോളജിയിലെ ഗവേഷണത്തിന് നല്‍കിയ സംഭാവനകളിലൂടെ ശ്രദ്ധേയനായി. പേറ്റന്റ് നേടിയ അദ്ദേഹത്തിന്റ 15 ഉല്‍പ്പന്നങ്ങള്‍ ഇതിനകം ലോകമെമ്പാടും വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്.

Tags: