കോഴിക്കോട്: പശ്ചിമേഷ്യയുടെ ചരിത്രവും വര്‍ത്തമാനവും സംബന്ധിച്ച് ടി കെ ഹാരിസ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ഒലീവിലകളും എണ്ണപ്പാടങ്ങളും എന്ന പുസ്തകം പ്രകാശനം ചെയ്തു. വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ വി മുസഫര്‍ അഹമ്മദ് പുസ്തകം ദേശാഭിമാനി വാരികയുടെ മുന്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പുസ്തകം എഡിറ്റ് ചെയ്ത എന്‍ പി ചെക്കുട്ടി പുസ്തക പരിചയം നടത്തി. മുസഫര്‍ അഹമ്മദ്, ഡോ. പികെ പോക്കര്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, സച്ചിന്‍ ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ഹരിഹരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസാധകരായ റെഡ് ഇങ്ക് ബുക്‌സിന്റെ പികെ പ്രകാശന്‍ സ്വാഗതം പറഞ്ഞു. പുസ്തകം ഓണ്‍ലൈനായി 350 രൂപയ്ക്ക് ലഭ്യമാകുമെന്ന് പ്രസാധകര്‍ അറിയിച്ചു.