വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി സൈന്യത്തിന് നേരെ ആക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്
റാമല്ല: വെസ്റ്റ്ബാങ്കില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈന്യത്തിന് നേരെ ബോംബാക്രമണം. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. തുല്‍ക്കാം ക്യാംപിന് സമീപം എത്തിയപ്പോള്‍ സൈനികവാഹനത്തിന് നേരെ ആക്രമണം നടന്നത്. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് ഏറ്റെടുത്തു. അടുത്തിടെ ഇസ്രായേലി സൈന്യവും ജൂതകുടിയേറ്റക്കാരും നടത്തുന്ന ആക്രമണങ്ങളില്‍ 1017 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 7000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 18000ത്തില്‍ അധികം പേരെ സയണിസ്റ്റ് സൈന്യം ജയിലിലും അടച്ചിട്ടുണ്ട്.