ന്യൂഡല്‍ഹി: അനില്‍ അംബാനിക്കെതിരായ ബാങ്ക് നടപടികള്‍ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ അനില്‍ അംബാനിക്കെതിരേ സ്വീകരിച്ച എല്ലാ നിര്‍ബന്ധിത നടപടികളും ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാസ്റ്റര്‍ സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതുപോലെ, യോഗ്യതയുള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഒപ്പിടാത്തതിനാല്‍ റിപ്പോര്‍ട്ടിനെ ആശ്രയിക്കാനാവില്ലെന്ന് ജസ്റ്റിസ് മിലിന്ദ് എന്‍ ജാദവിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. വിധിന്യായത്തിന്റെ പ്രാബല്യം ആറ് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ബാങ്കുകളുടെയും ബിഡിഒ എല്‍എല്‍പിയുടെയും അഭ്യര്‍ഥന കോടതി നിരസിച്ചു.