പോലിസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2026-03-24 04:29 GMT

കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പോലിസുകാരന്റെ വീടിനുനേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ധീന്‍ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിന്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പോലിസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ യു പി അര്‍ജുന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.