തലശ്ശേരി: തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിന് വീണ്ടും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലിസും കോടതിയിലെത്തി അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സീനിയര്‍ സിപിഒ നിഗീഷിന്റെ നിയന്ത്രണത്തിലുള്ള പോലിസ് നായയുടെ സഹായത്തോടെയാണ് സ്‌ഫോടക വസ്തുക്കള്‍ക്കായുള്ള പരിശോധന നടത്തിയത്. എഎസ്‌ഐ ബിനീഷ്, പോലിസ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിന്‍രാജ്, ശരത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ജനുവരിയിലും കോടതി സമുച്ചയത്തിന് നേരെ സമാനമായ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. അന്നും വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.