ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. പ്രതീക് മിശ്ര എന്നയാളാണ് അറസ്റ്റിലായത്. ക്ഷേത്ര ഭരണസമിതി നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് പോലിസ് അറിയിച്ചു. തന്നെ പ്രണയിച്ചു വഞ്ചിച്ച സ്ത്രീയുടെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുണ്ടാക്കി അതിലൂടെയാണ് പ്രതീക് മിശ്ര ബോംബാക്രമണ ഭീഷണി മുഴക്കിയത്. പ്രതി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് വ്യക്തമാക്കി. ഇയാളും മറ്റൊരു സ്ത്രീയും കൂടി മറ്റൊരാളെ വ്യാജപീഡനക്കേസിലും കുടുക്കിയിരുന്നു.