ഡല്‍ഹിയിലെ ഒമ്പത് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു

Update: 2026-02-09 05:47 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒമ്പത് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി . രാവിലെ 8:30-നും 9:00-നും ഇടയിലാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെയും അധ്യാപകരെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു.

ഡല്‍ഹി പോലിസിനൊപ്പം ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്. സമീപകാലത്ത് ഡല്‍ഹിയിലെ വിദ്യാലയങ്ങളെ ലക്ഷ്യമിട്ട് ആവര്‍ത്തിച്ചുണ്ടാകുന്ന ബോംബ് ഭീഷണി സംഭവങ്ങളുടെ തുടര്‍ച്ചയാണിത്.

Tags: