ജയ്പൂര്‍: ജയ്പൂര്‍ ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി സമുച്ചയത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചു. രാവിലെ 10:15 ഓടെ ജയ്പൂരിലെ രാജസ്ഥാന്‍ ഹൈക്കോടതിക്ക് ബോംബ് ഭീഷണി ലഭിച്ചത്. നിലവില്‍ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും സുരക്ഷ വര്‍ധിപ്പിച്ചു. എല്ലാ വാദം കേള്‍ക്കലുകളും മാറ്റിവച്ചിരിക്കുകയാണ്.