ന്യൂഡല്‍ഹി: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചുവിട്ടു. കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് മുംബൈയിലേക്ക് തിരിച്ചുവിട്ടത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ ലഭിച്ച വിശദമായ ഇ-മെയില്‍ ഭീഷണിയെ തുടര്‍ന്നാണ് നടപടി.
നിലവില്‍ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല. സുരക്ഷാ സംഘങ്ങള്‍ സജ്ജരാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.