ലുധിയാന കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി

Update: 2026-01-14 07:44 GMT

ലുധിയാന: ലുധിയാന കോടതി സമുച്ചയത്തില്‍ ബോംബ് ഭീഷണി. കോടതിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തിവച്ചു. ജഡിജിമാരോട് ചേംബറിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടു. നിലവില്‍ സ്ഥലത്ത് പോലിസും ഡോഗ്‌സ്‌ക്വാഡും പരിശോധന നടത്തുകയാണ് .

ഇന്ന് രാവിലെ 8.30 ഓടുകൂടിയാണ് കോടതിയുടെ മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഇവിടേക്ക് ഇത്തരത്തില്‍ ഭീഷണി സന്ദേശം എത്തുന്നത്.

Tags: