ന്യൂഡല്‍ഹി: ഡല്‍ഹി മേയര്‍ രാജ ഇഖ്ബാല്‍ സിങിന്റെ ഓഫീസിന് നേരേ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് 2.11ഓടെ മേയറുടെ ഔദ്യോഗിക ഇ മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഖലിസ്ഥാന്‍ നാഷണല്‍ ആര്‍മിയുടെ പേരില്‍ അയച്ച സന്ദേശത്തില്‍ ഓഫീസ് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. സന്ദേശം ലഭിച്ച ഉടന്‍ സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്ത് സുരക്ഷ കര്‍ശനമാക്കുകയും സമഗ്ര പരിശോധനകള്‍ ആരംഭിക്കുകയും ചെയ്തു.
ഇ മെയില്‍ അയച്ച വ്യക്തിയെ തിരിച്ചറിയാന്‍ സൈബര്‍ വിഭാഗം അന്വേഷണം ശക്തമാക്കിയതായി പോലിസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.