എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

Update: 2025-06-13 06:37 GMT
എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

ബാങ്കോക്ക്: തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി. എയര്‍ ഇന്ത്യയുടെ എഐ 379 വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്.

അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നുവെന്ന് തായ്ലന്‍ഡ് വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ വിമാനത്തിനുള്ളില്‍ ബോംബൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലെ 9:30 ഓടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

Tags:    

Similar News