
ജേക്കബാബാദ്: പാകിസ്താനിലെ റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം. ജാഫര്‍ എക്സ്പ്രസ് ട്രെയിനിന്റെ ആറ് ബോഗികള്‍ പാളം തെറ്റി. ജേക്കബാബാദിലെ കന്നുകാലി മാര്‍ക്കറ്റിന് സമീപമുള്ള റെയില്‍വേ ട്രാക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജാഫര്‍ എക്സ്പ്രസിന്റെ ആറ് ബോഗികളാണ് പാളം തെറ്റിയത്. സ്ഫോടനത്തെത്തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
ജാഫര്‍ എക്സ്പ്രസിനെ രണ്ടാം തവണയാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ ക്വറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുമ്പോള്‍ ബലൂചിസ്ഥാനിലെ ബോളാന്‍ പ്രദേശത്ത് വെച്ച് ജാഫര്‍ എക്സ്പ്രസ് റാഞ്ചിയതിനു ശേഷം ഇത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.