സൈനിക അട്ടിമറിക്ക് ഗൂഢാലോചന നടത്തി; ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷം തടവ്

Update: 2025-09-12 09:23 GMT

ബ്രസീലിയ: സൈനിക അട്ടിമറിക്ക് ഗൂഢാലോചന നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്ക് 27 വര്‍ഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചു.കുറ്റക്കാരനാണെന്ന് വിധിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്.

2022 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ എതിരാളിയായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, അധികാരത്തില്‍ തന്നെ നിലനില്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതിനാണ് ശിക്ഷാനടപടി.

ബോള്‍സോനാരോയുടെ അഭിഭാഷകര്‍ ശിക്ഷാവിധിയെ അസംബന്ധമെന്നാണ് വിശേഷിപ്പിച്ചത്. നടപടിക്കതിരേ അപ്പീല്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.ശിക്ഷാ കാലാവധി അവസാനിച്ച് എട്ട് വര്‍ഷത്തിനുശേഷം അതായത്,2060 വരെ പൊതു സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ നിന്ന് സുപ്രിംകോടതി പാനല്‍ അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

അതേസമയം,എന്നാല്‍ 2026 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരുനീക്കം എന്നാണ് അദ്ദേഹം പറഞ്ഞത്.ബ്രസീലിയന്‍ സുപ്രിംകോടതി 'മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയെ ജയിലിലടയ്ക്കാന്‍ വിധിച്ചത് അന്യായമാണ്. 'ഈ മന്ത്രവാദ വേട്ടയ്ക്ക് അതിനനുസരിച്ച് പ്രതികരിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

Tags: