സിംഗപ്പൂരില്‍ സ്‌കൂബാ ഡൈവിങ്ങിനിടെ ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് മരിച്ചു
സിംഗപ്പൂര്‍: പ്രശസ്ത ബോളിവുഡ് ഗായകനും അസമീസ് സംഗീതലോകത്തിന്റെ പ്രിയതാരവുമായ സുബീന്‍ ഗാര്‍ഗ് (52) സിംഗപ്പൂരില്‍ മരണപ്പെട്ടു. സ്‌കൂബാ ഡൈവിങ്ങിനിടെ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമായത്.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായിരുന്നു ഗാര്‍ഗ് സിംഗപ്പൂരിലെത്തിയത്. ഡൈവിങ്ങിനിടെ ശ്വാസംമുട്ടിയ ഗാര്‍ഗിനെ കടലില്‍ നിന്ന് പുറത്തെടുത്ത് സിപിആര്‍ നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹിന്ദി, അസമീസ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളില്‍ സിനിമകളിലും സംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ച താരമാണ് സുബീന്‍.