മഹാഭാരതത്തില്‍ 'കര്‍ണ്ണന്‍' വേഷം ചെയ്ത ബോളിവുഡ് നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു
മുംബൈ: ടിവി പരമ്പരയായ മഹാഭാരതത്തില്‍ 'കര്‍ണ്ണന്‍', ഏറെ ശ്രദ്ധിക്കപ്പെട്ട 'അമിത്' എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രശസ്ത ബോളിവുഡ് നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം.
ബി ആര്‍ ചോപ്രയുടെ മഹാഭാരതത്തിലെ കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പം സിനിമയില്‍ അഭിനയിച്ചു. അതിനുശേഷം, 2005 ല്‍ പുറത്തിറങ്ങിയ 'വിഷ്ണു സേന' എന്ന സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു. അതിനുപുറമെ, കന്നഡ കള്‍ട്ട് ക്ലാസിക് ചിത്രമായ 'ബാര'യിലും പങ്കജ് അഭിനയിച്ചു.