മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നേരത്തെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. ബോളീവുഡ് താരങ്ങളായ ബേബി ഡിയോളും സണ്ണി ഡിയോളുമാണ് മക്കള്‍.
ആറു പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധര്‍മേന്ദ്ര മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവയില്‍ പലതും സൂപ്പര്‍ ഹിറ്റുകളാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2009ല്‍ രാജസ്ഥാനില്‍നിന്ന് ലോക്‌സഭാംഗമായി. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25നു റിലീസ് ചെയ്യാനിരിക്കുകയാണ്.