വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു

Update: 2026-04-11 09:15 GMT

തിരുവനനന്തപുരം: കര്‍ണാടക ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരന്‍ സച്ചു ചിതയ്ക്ക് തീകൊളുത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.

തലയുടെ വലതു ഭാഗത്തിലുണ്ടായ ആഴത്തില്‍ ഉള്ള മുറിവാണ് മരണ കാരണം. ശരീരത്തിലെ മറ്റ് മുറിവുകള്‍ വീഴ്ചയില്‍ മരച്ചില്ല ഉരഞ്ഞോ പാറയില്‍ ഉരഞ്ഞോ സംഭവിച്ചതാകം എന്ന നിഗമനത്തിലാണ് എത്തുന്നത്. മറ്റ് പരാതികള്‍ ഒഴിവാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ണമായും ചിത്രീകരിച്ചിട്ടുണ്ട്.

ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. വ്യൂപോയിന്റിന് താഴെ 500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതായത്. കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്.

Tags: