തേവരയില്‍ ചാക്കില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേത്

Update: 2025-11-22 05:57 GMT

കൊച്ചി: തേവരയില്‍ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേത്. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുമ്പായുധം കൊണ്ട് സ്ത്രീയുടെ തലയ്ക്ക് ജോര്‍ജ് അടിക്കുകയായിരുന്നു. സ്ത്രീ മരിച്ചെന്ന് ഉറപ്പായതോടെ കയര്‍ കൊണ്ട് മൃതദേഹം വലിച്ചിഴച്ച് പുറത്തെത്തിച്ചുവെന്നും പ്രതി പോലിസിനോട് സമ്മതിച്ചു.

ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. പുലര്‍ച്ചെ പട്ടിയെ മൂടാന്‍ ചാക്ക് ചോദിച്ച് ജോര്‍ജ് അയല്‍പക്കത്തെ വീടുകളില്‍ എത്തിയിരുന്നു. രാവിലെ മാലിന്യം ശേഖരിക്കാനെത്തിയ ഹരിതകര്‍മ സേനാംഗമാണ് മൃതദേഹം കണ്ടെത്തുകയും വിവരം പോലിസില്‍ അറിയിക്കുകയും ചെയ്തത്. കേസില്‍ അന്വേഷണം തുടരുകയാണ്.

Tags: