കൊച്ചി: സിനിമാ നടിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ ലൈംഗികാതിക്ഷേപം പ്രയോഗം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ പോലിസ് കുറ്റപത്രം നല്‍കി. നടിക്കെതിരെ ബോബി നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രം പറയുന്നത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നു എന്നും കുറ്റപത്രം ആരോപിക്കുന്നു. നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു എന്ന വകുപ്പും പുതുതായി ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ബോബി പോസ്റ്റ് ചെയ്തിരുന്ന അഭിമുഖങ്ങളുടെ വീഡിയോകളും നടിയുടെ രഹസ്യ മൊഴിയും സാക്ഷി മൊഴികളുമാണ് ഇതിനെല്ലാം തെളിവായി പറയുന്നത്.
നടി നല്‍കിയ അധിക്ഷേപ കേസില്‍ ബോബി ചെമ്മണൂര്‍ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ബോബി ചെമ്മണൂര്‍ പുറത്തിറങ്ങിയത്.