ഭാരതപ്പുഴയിലെ വള്ളംകളി വിസ്മയ കാഴ്ച്ചയായി

Update: 2025-09-22 06:39 GMT

ചെറുതുരുത്തി: നിള ബോട്ട് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നിളയോണം എന്ന പരിപാടി സംഘടിപ്പിച്ചു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ക്ക് അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ബോട്ട് ക്ലബ്ബ് ചെയര്‍മാന്‍ ശിവ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ കെ മുരളീധരന്‍, പി കെ ഗോപാലന്‍, കെ എന്‍ ജിതേഷ്, പ്രോഗ്രാം കോഡിനേറ്റര്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കോയമ്പത്തൂര്‍ ബൈക്കേസ് കമ്മ്യൂണിറ്റിയുടെ ബൈക്ക് റൈഡേഴ്‌സ് ബോധവല്‍ക്കരണ റാലി, കളിയാക്കിങ് വള്ളംകളി, കൈകൊട്ടിക്കളി, സംഗീതവിരുന്ന് എന്നിവ നടത്തി. മാവേലി വേഷമണിഞ്ഞ് മണി ചെറുതുരുത്തിയും നിറസാന്നിധ്യമായിരുന്നു.