മഹാരാഷ്ട്രയിലെ റെവ്ദണ്ട തീരത്ത് മറ്റൊരു രാജ്യത്തിന്റെ ബോട്ട്, പ്രദേശത്ത് കനത്ത സുരക്ഷ

Update: 2025-07-07 07:14 GMT

റായ്ഗഡ്: സംശയാസ്പദമായ രീതീയില്‍ ഒരു ബോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി പോലിസ് അറിയിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപമാണ് സംഭവം.

റെവ്ദണ്ടയിലെ കോര്‍ലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടതെന്നാണ് റിപോര്‍ട്ടുകള്‍. മറ്റൊരു രാജ്യത്തിന്റെ ബോട്ടാണെന്നാണ് സൂചനകള്‍.

മുന്നറിയിപ്പിനെ തുടര്‍ന്ന് റായ്ഗഡ് പോലിസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് (ബിഡിഡിഎസ്), ക്വിക്ക് റെസ്‌പോണ്‍സ് ടീം (ക്യുആര്‍ടി), നാവികസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സ്ഥലത്തെത്തി.കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിലെത്താനുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടു. ബോട്ടിനടുത്തേക്ക് അടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം തിരികെ പോകേണ്ടിവന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് പോലിസ് സംഘത്തെ വിന്യസിക്കുകയും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.

Tags: