മൊസാംബിക്കിൽ ബോട്ടപകടം; മൂന്ന് ഇന്ത്യക്കാർ മരിച്ചു; മരിച്ചവരിൽ മലയാളിയും
മാപുട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ മൂന്നു ഇന്ത്യക്കാർ മരിച്ചു. ബെയ്‌റാ തുറമുഖത്തിനു സമീപമാണ് അപകടമുണ്ടായത്. കാണാതായവരിൽ മലയാളിയും ഉൾപ്പെടുന്നതായാണ് റിപോർട്ടുകൾ. ജോലിക്കാരുൾപ്പെടെ 21 പേർ കപ്പലിൽ ഉണ്ടായിരുന്നതായാണ് വിവരം.
തുറമുഖത്തിന് സമീപം ക്രൂ ട്രാന്‍സ്ഫര്‍ ഓപ്പറേഷനിടെ ചരക്ക് കപ്പലിലെ ജീവനക്കാരെ വഹിച്ചുകൊണ്ടിരുന്ന ലോഞ്ച് ബോട്ട് മറിഞ്ഞാണ് അപകടം. ഇതുവരെ 13 പേരെ രക്ഷപ്പെടുത്തി.