കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു

Update: 2025-11-22 15:28 GMT

കണ്ണൂര്‍: എസ്‌ഐആര്‍ നടപടികള്‍ക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കീഴല്ലൂര്‍ കുറ്റിക്കര സ്വദേശി രാമചന്ദ്രനാണ് വീട്ടിലേക്ക് മടങ്ങവേ കുഴഞ്ഞുവീണത്. ജോലിസമ്മര്‍ദമാണ് കാരണമെന്ന് രാമചന്ദ്രന്റെ കുടുംബം പറഞ്ഞു. കണ്ണൂര്‍ ഡിഡിഇ ഓഫീസിലെ ക്ലര്‍ക്കാണ് രാമചന്ദ്രന്‍.

കണ്ണൂര്‍ ഏറ്റുകുടുക്കയില്‍ ജോലിസമ്മര്‍ദത്തൈ തുടര്‍ന്ന് ബിഎല്‍ഒ ജീവനൊടുക്കിയത് കഴിഞ്ഞ 16നാണ്. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബി എല്‍ ഒ അനീഷ് ജോര്‍ജ് (44) ആണ് മരിച്ചത്. കഴിഞ്ഞ 18ന് കാസര്‍കോട് വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധയ്ക്കുള്ള എന്യൂമറേഷന്‍ഫോം വീടുകയറി വിതരണം ചെയ്യുന്നതിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണിരുന്നു. മൈക്കയം 124ാം നമ്പര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കൊന്നക്കാട് വള്ളിക്കൊച്ചിയിലെ എന്‍ ശ്രീജ (45)യാണ് തളര്‍ന്നുവീണത്. ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അധ്യാപികയാണ്.