ക്വറ്റയില്‍ സ്‌ഫോടനം; 13 മരണം, 32 പേര്‍ക്ക് പരിക്ക് (വിഡിയോ)

Update: 2025-09-30 09:49 GMT

ഇസ് ലാമാബാദ്‌: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ സ്‌ഫോടനം. സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള എഫ്സി (ഫ്രോണ്ടിയര്‍ കോണ്‍സ്റ്റാബുലറി) ആസ്ഥാനത്തിന്റെ മൂലയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. തിരക്കേറിയ റോഡില്‍ ശക്തമായ സ്‌ഫോടനം ഉണ്ടായതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

Tags: