വ്യാസവിദ്യാപീഠം സ്‌കൂളിലെ സ്‌ഫോടനം; ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് പ്രതിയെന്ന് എഫ്‌ഐആര്‍

Update: 2025-09-04 04:59 GMT

പാലക്കാട്: പാലക്കാട് കല്ലേക്കാട് ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് മൂത്താന്‍തറ വ്യാസവിദ്യാപീഠം സ്‌കൂളിലെ സ്‌ഫോടനത്തില്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി എഫ്‌ഐആര്‍. സുരേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 24 ഇലക്ട്രിക് ഡിറ്റനേറ്ററും അനധികൃതമായി നിര്‍മിച്ച 12 സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.

മനുഷ്യജീവന്‍ അപായപ്പെടുത്താവുന്ന സ്‌ഫോടകവസ്തുക്കളാണ് സുരേഷിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് എന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ കൃത്രിമമായി നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നൂലുകള്‍ , പ്ലാസ്റ്റിക് കവറുകള്‍ , ടാപ്പുകള്‍ എന്നിവ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഡിറ്റനേറ്റര്‍ കൈവശം വെക്കാന്‍ ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ സുരേഷിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല എന്ന് പോലിസ് പറയുന്നു. സുരേഷ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേക്കാട് സ്വദേശി നൗഷാദ്, പൂളക്കാട് സ്വദേശി ഫാസില്‍ എന്നിവരാണ് മറ്റു പ്രതികള്‍.

Tags: