ദുസ്വപ്‌നം കാണുന്നത് ഒഴിവാക്കാന്‍ എത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍

Update: 2025-10-14 16:36 GMT

കോഴിക്കോട്: ദുസ്വപ്‌നം കാണുന്നത് ഒഴിവാക്കാന്‍ എത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി ചോലയില്‍ വീട്ടില്‍ കുഞ്ഞുമോനെയാണ് (42) കോഴിക്കോട്ടെ ചേവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പൂജിച്ച ചരട് കെട്ടുന്നതിനായാണ് കുട്ടിയും മാതാവും കോഴിക്കോട് പറമ്പില്‍ കടവിലുള്ള കുന്നത്തു മലയില്‍ താമസിക്കുന്ന മന്ത്രവാദിയുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് പ്രശ്‌നം വച്ച് പൂജകള്‍ നടത്തണമെന്ന് കുഞ്ഞുമോന്‍ പരിഹാരം നിര്‍ദേശിക്കുകയായിരുന്നു. പൂജാ സാധനങ്ങളുമായി മന്ത്രവാദിയുടെ വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്‌ന ഫോട്ടോ എടുത്തതായി പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അവധി കഴിഞ്ഞ് കോളജിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥിനിയെ പ്രതി പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ കൊണ്ടുപോകുകയും വീണ്ടും ബലാത്സംഗം ചെയ്തുവെന്നുമാണു കേസ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.