ബിജെപി പ്രവര്‍ത്തകനെ കാള കുത്തിക്കൊന്നു

Update: 2025-08-22 14:54 GMT

ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ബിജെപി പ്രവര്‍ത്തകനെ കാള കുത്തിക്കൊന്നു. ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സുരേന്ദ്ര ശര്‍മയാണ് കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ശര്‍മയെ തെരുവില്‍ അലയുന്ന കാളയാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ശര്‍മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളയെ അധികൃതര്‍ തൊഴുത്തിലേക്ക് കൊണ്ടുപോയി. ശര്‍മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും അയച്ചു.