പ്രവാചകനെതിരേ അപകീര്‍ത്തി പോസ്റ്റ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നൈയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Update: 2025-10-06 11:37 GMT

തിരുവനന്തപുരം: പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈയില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ബിജെപി വാമനപുരം മണ്ഡലം കമ്മിറ്റിയുടെ സോഷ്യല്‍മീഡിയ ചുമതലയില്‍ രണ്ടുദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രരാജ് എത്തുന്നത്. മതവികാരം വ്രണപ്പെടുത്തുക, കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇയാളുടെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് അധിക്ഷേപ പോസ്റ്റിട്ടത്. കേസെടുത്തതിന് പിന്നാലെ ചിത്രരാജ് ഒളിവില്‍ പോയിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ അന്‍സാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. കേരള-തമിഴ്‌നാട് പോലിസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.