മുസ്‌ലിംകളെ ചികില്‍സിക്കാന്‍ മെഡിക്കല്‍ കോളജില്‍ പ്രത്യേക വിഭാഗം വേണമെന്ന് ബിജെപി എംഎല്‍എ
ലഖ്‌നോ: യുപിയിലെ ബല്ലിയയിലെ മെഡിക്കല്‍ കോളേജില്‍ മുസ്‌ലിംകളെ ചികിത്സിക്കാനായി പ്രത്യേകവിഭാഗം ഉണ്ടാക്കണമെന്ന് ബിജെപി എംഎല്‍എ. ഹിന്ദു ആഘോഷങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന മുസ്‌ലിംകള്‍ക്ക് ഹിന്ദുക്കളോടൊപ്പം ചികിത്സ പാടില്ല. ഹിന്ദുക്കളുടെ സുരക്ഷക്കായി മുസ്‌ലിംകള്‍ക്കായി പ്രത്യേകം ചികിത്സാവിഭാഗം നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥിനോട് ആവശ്യപ്പെടുമെന്നും ബാന്‍സ്ദിഹ് എംഎല്‍എ കേതകി സിങ് പറഞ്ഞു. ബിജെപി നേതാക്കള്‍ ഈ പ്രസ്താവനയെ അനുകൂലിക്കുമോ എന്നറിയാന്‍ രാഷ്ട്രീയനിരീക്ഷകര്‍ യുപിയിലേക്ക് നോക്കിയിരിക്കുകയാണ്.