ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കാഴ്ചാ പരിമിതിയുള്ള യുവതിയെ കൈയ്യേറ്റം ചെയ്ത് ബിജെപി വനിതാ നേതാവ്. ജബല്‍പൂരിലെ ഒരു ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
വീഡിയോയില്‍ യുവതിയുടെ കൈ പിടിച്ച് ശക്തമായി തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി നേതാവ് തട്ടിക്കയറുന്നതാണ് കാണുന്നത്. സംഭവസ്ഥലത്ത് പോലിസ് സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും ആരും ഇടപെടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമല്ല. മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ഉന്നയിച്ചാണ് ജബല്‍പൂര്‍ ബിജെപി വൈസ് പ്രസിഡന്റായ അഞ്ജു ഭാര്‍ഗവ യുവതിക്കെതിരേ അതിക്രമം നടത്തിയത്.