തിരൂര്‍: ബിജെപി വെസ്റ്റ് ജില്ല മീഡിയ കണ്‍വീനര്‍ മണമ്മല്‍ ഉദയേഷ് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ചു. ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തനം തുടങ്ങി യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി, ജില്ല വൈസ് പ്രസിഡന്റ്, ബിജെപി തിരൂര്‍ നിയോജക മണ്ഡലം സെക്രട്ടറി, വൈസ് പ്രസിഡന്റ്, ബിജെപി മീഡിയ സെല്‍ ജില്ല കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുന്നാവായ, എടരിക്കോട് മണ്ഡലങ്ങളുടെ പ്രഭാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരൂര്‍ മണ്ഡലത്തിലെ ചില നേതാക്കളുടെ ജാതീയ വിവേചനത്തിലും ഗ്രൂപ്പ് വാഴ്ചയിലും മനം മടുത്താണ് രാജിവെച്ചത്. മറ്റു പാര്‍ട്ടിയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും തത്കാലം എങ്ങോട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.