കണ്ണൂര്‍: കോഴിക്കോട്ടെ ബിജെപി പ്രാദേശിക നേതാവിനെ കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചേളന്നൂര്‍ പുളിബസാര്‍ സ്വദേശിയും ചേളന്നൂരിലെ ബിജെപി പ്രാദേശിക നേതാവുമായ നവനീതത്തില്‍ ജി സജി ഗോപാലാണ് മരിച്ചത്. ഈ മാസം 23ന് രാത്രി 8.30 നാണ് സജി ഗോപാല്‍ ബക്കളത്തെ സ്‌നേഹ ഇന്‍ ഹോട്ടലില്‍ മുറിയെടുത്തത്. എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.