മോദിയെ അസഭ്യം പറഞ്ഞയാള്‍ക്കെതിരേ ഫത്‌വ വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞുവെന്ന് ആരോപണമുള്ള മുസ്‌ലിം യുവാവിനെതിരേ ഫത്‌വ വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദീഖി. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയില്‍ മോദിയെ മോശമാക്കി പറഞ്ഞെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുഹമ്മദ് റിസ്‌വിക്കെതിരെ ദാറുല്‍ ഉലൂം ദയൂബന്ദ് ഫത്‌വ പുറപ്പെടുവിക്കണമെന്നാണ് ജമാല്‍ സിദ്ദീഖി ആവശ്യപ്പെടുന്നത്. ഫത്‌വയിലൂടെ മുഹമ്മദ് റിസ്‌വിയെ നല്ലവനാക്കി മാറ്റാന്‍ കഴിയുമെന്ന് ജമാല്‍ സിദ്ദീഖി അവകാശപ്പെട്ടു.