ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തുടര്‍ച്ചയായി കള്ളം പറയുന്നു; സന്ദീപ് വാര്യര്‍
അഞ്ചുതെരഞ്ഞെടുപ്പുകളില്‍ സത്യവാങ്മൂലത്തില്‍ കൃഷ്ണകുമാര്‍ കള്ളം പറഞ്ഞു
പാലക്കാട്: ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ തുടര്‍ച്ചയായി നുണ പറയുകയാണെന്ന് സന്ദീപ് വാര്യര്‍. അഞ്ചുതെരഞ്ഞെടുപ്പുകളില്‍ സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞെന്നും കൃഷ്ണകുമാര്‍ ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
ജിഎസ്ടി കമ്പനികളുമായി കരാറില്ലെന്നും, കമ്പനികളുമായി ബന്ധപ്പെട്ട് ബാധ്യതയില്ലെന്നുമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയത്. കമ്പനികളില്‍ ഷെയറില്ലെന്നും കള്ളം പറഞ്ഞു. കൃഷ്ണകുമാറിന്റെ കമ്പനിക്ക് ജിഎസ്ടി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഎസ്ടി വകുപ്പ് കത്ത് നല്‍കിയതായും സന്ദീപ് വാര്യര്‍ ആരോപിച്ചു.
വര്‍ഷങ്ങള്‍ക്കുമുമ്പേ കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വം ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ കൂട്ടുനിന്നോയെന്ന കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപിയുടെ മറ്റ് നേതാക്കള്‍ക്കെതിരെയും പീഡന പരാതിയുണ്ടെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.