ബിജെപി സര്‍ക്കാര്‍ ആഭ്യന്തര-നയതന്ത്ര രംഗങ്ങളില്‍ സമ്പൂര്‍ണ പരാജയം: എം കെ ഫൈസി
കോട്ടയം: കേന്ദ്ര ബിജെപി സര്‍ക്കാര്‍ ആഭ്യന്തര രംഗത്തും വിദേശ നയന്ത്രരംഗത്തും സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ഇലക്ഷന്‍ കോണ്‍ക്ലേവ് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധതയെ മറച്ചു പിടിക്കാന്‍ അപരമത വിദ്വേഷം പ്രചരിപ്പിക്കുകയാണ്. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത സമൂഹങ്ങള്‍ക്കെതിരേ വിഷലിപ്തമായ നുണക്കഥകള്‍ പ്രചരിപ്പിച്ച് മനുഷ്യ മനസ്സുകളില്‍ പകയും വിദ്വേഷവും വര്‍ധിക്കുകയാണ്. ഇതുമൂലം വേഷവും രൂപവും നോക്കി ആരെയും എവിടെ വച്ചും അക്രമിക്കാന്‍ തക്കം നോക്കിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളാവട്ടെ അക്രമങ്ങള്‍ക്ക് വഴിയൊരുക്കിയ നുണപ്രചാരണങ്ങളെ അടിസ്ഥാനമാക്കി കേസെടുക്കുകയും ഇരകള്‍ പ്രതികളാവുകയും ചെയ്യുന്നു. ബിജെപി മുന്നോട്ടുവെക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ കേരളത്തില്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ്‌ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം സംസാരിച്ചു. ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മായീല്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സന്‍ കണ്ടച്ചിറ, എം എം താഹിര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ വി എം ഫൈസല്‍, വി കെ ഷൗക്കത്തലി, അഷറഫ് പ്രാവച്ചമ്പലം, ജോര്‍ജ്ജ് മുണ്ടക്കയം, നിമ്മി നൗഷാദ്, സി ഐ മുഹമ്മദ് സിയാദ്, യങ് ഡെമോക്രാറ്റ് നാഷണല്‍ കോഡിനേഷന്‍ കമ്മിറ്റിയംഗം ജയരാജ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസലുറഹ്മാന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, ജില്ലാ പ്രസിഡന്റുമാരായ ശിഹാബുദ്ദീന്‍ മന്നാനി, അബ്ദുല്‍ ലത്തീഫ് കരുനാഗപ്പള്ളി, എസ് മുഹമ്മദ് അനീഷ്, അബ്ദുല്‍ മജീദ്, കെ റിയാസ് പൊന്നാട്, അജ്മല്‍ കെ മുജീബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ സംബന്ധിച്ചു.
